കേരള സർവകലാശാല അധ്യാപന പഠനകലാലയമായ കുന്നം മാവേലിക്കരയിലെ 2025 - 2027 അധ്യയനവർഷത്തിലെ സ്കൂൾ ഇൻഡക്ഷന്റെ ഭാഗമായി ഗവ. മുഹമ്മദൻ എച്ച്.എസ് കൊല്ലകടവ് സ്കൂളിൽ പോയി. ഞങ്ങളുടെ ബാച്ചിൽ നിന്ന് ഫിസിക്കൽ സയൻസിലെ ആതിര, മിന്നുമോൾ നാച്വറൽ സയൻസിലെ വൃന്ദ,ആദിത്യ സോഷ്യൽ സയൻസിലെ അനൂപ്,അമൽ മലയാളത്തിലെ ജിബി തുടങ്ങിയവർ ഉണ്ടായിരുന്നു. 9:15 ന് സ്കൂളിൽ എത്തിച്ചേർന്ന ഞങ്ങൾ പ്രധാനാധ്യാപകനായ പ്രസാദ് സാറിനെ കാണുകയും കോളേജിൽ നിന്ന് അയച്ച കത്തും രജിസ്റ്ററും സാറിന് കൈമാറുകയും ചെയ്തു, തുടർന്ന് സർ ഞങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലം നിർദ്ദേശിക്കുകയും ചെയ്തു. സ്കൂളിൽ 9-ാം ക്ലാസ്സിലെ കുട്ടികൾ അസംബ്ലി സംഘടിപ്പിച്ചു. ഇൻഡക്ഷന്റെ ഭാഗമായി സ്കൂളും പരിസരവും നിരീക്ഷിക്കുകയും ഒബ്സർവേഷൻ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. കൂടാതെ ചില ക്ലാസുകൾ എടുക്കാനുള്ള അവസരം അധ്യാപകർ നൽകുകയും ചെയ്തു. ഞാനും ജിബിയും പി.ശിവലിംഗന്റെ 'വെളിയെ' എന്ന ഗോത്രകവിത പഠിപ്പിച്ചു. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മനസ്സിലാക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. സ്കൂളിൽ ഉച്ചഭക്ഷണം വിളമ്പി നൽകി. സ്കൂൾ വിട്ടതിനു ശേഷം പ്രധാന അധ്യാപകന്റെ മുറിയിലെത്തി രജിസ്റ്ററിൽ ഒപ്പിടുകയ...
Comments
Post a Comment